ഉപതെരഞ്ഞെടുപ്പ്: 10ന് പ്രാദേശിക അവധി
1484037
Tuesday, December 3, 2024 6:15 AM IST
വെള്ളറട: പഞ്ചായത്തിലെ കരിക്കാമന്‍കോഡ് (വാര്‍ഡ് 19) വാര്‍ഡില്‍ 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍, കരിക്കാമന്‍കോഡ് വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അനു കുമാരി പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പോളിംഗ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 9,10 തിയതികളിലും വോട്ടെണ്ണല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് 11നും പ്രാദേശിക അവധി ആയിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.