വൈഡബ്ല്യുസിഎ ക്രിസ്മസ് മാര്‍ക്കറ്റ് ഇന്ന്
1484036
Tuesday, December 3, 2024 6:15 AM IST
തിരുവനന്തപുരം: വൈഡബ്ല്യുസിഎ ഏകദിന ക്രിസ്മസ് മാര്‍ക്കറ്റ് ഇന്നു രാവിലെ 10.30 ന് വൈഡബ്ല്യുസിഎ ഹാളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഭാര്യ രാധിക സുരേഷ് ഉദ്ഘാടനം ചെയ്യും. നഗരത്തിലെ മഹിളാ സംരംഭകരുടെ നിര്‍മിതികളും വൈഡബ്ല്യുസിഎ വെല്‍ഫെയര്‍ സെന്ററിന്റെ ഉല്‍പ്പന്നങ്ങളും രുചികരമായ ഹോംമെയ്ഡ് വിഭവങ്ങളെയും ഇവിടെ ലഭിക്കും.
മേളയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും ഗ്രീന്‍ തിരുവനന്തപുരം മിഷന് എന്ന സംരംഭത്തിനായി വിനിയോഗിക്കും. വൈഡബ്ല്യുസിഎയും തിരുവനന്തപുരം കോര്‍പ്പറേഷനും ചേര്‍ന്ന് മുന്നോട്ടുവയ്ക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ശേഖരണ യൂണിറ്റുകള്‍