പത്തുകാണിയില്‍ ഭീതിപരത്തി ആനക്കൂട്ടം ഇറങ്ങി
1484035
Tuesday, December 3, 2024 6:05 AM IST
വെള്ളറട: തമിഴ്നാട് അതിര്‍ത്തിയായ പത്തുകാണിയില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും കാട്ടാനകള്‍ ഇറങ്ങിയത് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ശനിയാഴ്ച ഉച്ചയോടെ പത്തുകാണി സിഎസ്ഐ ദേവാലയത്തിനു പുറകിലുള്ള തോട്ടത്തില്‍ എത്തിയ കാട്ടാനകള്‍, മരങ്ങള്‍ കുത്തിമറിച്ചിട്ടാണ് മടങ്ങിയത്.
ഒരാഴ്ചയ്ക്കു മുന്‍പ് രാത്രി അത്തിക്കര ഭാഗത്ത് എത്തിയ കാട്ടാനകളെ നാട്ടുകാര്‍ പന്തംകൊളുത്തിയും ശബ്ദമുണ്ടാക്കിയുമാണ് വിരട്ടിയത്. ശനിയാഴ്ച ജനവാസമേഖലയിലേക്ക് കാട്ടാനകള്‍ എത്തിയതു നാട്ടുകാര്‍ക്കിടയില്‍ ഭീതി പരത്തിയിരുന്നു.
ഞായറാഴ്ച രാവിലെ പോസ്റ്റോഫീസിനു സമീപത്തുള്ള, പത്തുകാണി സ്വദേശി സുകുമാരന്റെ തോട്ടത്തിലാണ് ആനകള്‍ എത്തിയത്. കമുകുകള്‍ ഉള്‍പ്പെടെ നിരവതി മരങ്ങള്‍ നശിപ്പിച്ചു.
കാട്ടാനകള്‍ തുടര്‍ച്ചയായി ജനവാസമേഖലയില്‍ എത്തുന്നത് വനംവകുപ്പ് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.