എയ്ഡ്സ് ദിന ബോധവത്കരണം സംഘടിപ്പിച്ചു
1484033
Tuesday, December 3, 2024 6:05 AM IST
വെള്ളറട: രുഗ്മിണി മെമോറിയല്‍ ദേവി ആശുപത്രിയും വെള്ളറട പോലീസും സംയുക്തമായി എയ്ഡ്സ് ദിന പരിപാടികൾ സംഘടിപ്പിച്ചു .
വെള്ളറട ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായുള്ള റാലി സർക്കിൾ ഇൻസ്പെക്ടർ പ്രസാദും, ഡോ. അരവിന്ദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. റാലി ദേവി ആശുപത്രിയിൽ സമാപിച്ചു.കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡോ. ജോയ് ജോണ്‍ ( അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ), അഡ്വ. അജിത ജോണ്‍ ( ഗവ. ലോ കോളജ് എറണാകുളം ), അരുണ്‍ ( താലൂക്ക് ലീഗല്‍ സെക്രട്ടറി ) എന്നിവർ ബോധവത്കരണ ക്ലാസുകൾ വിദ്യാര്‍ഥികള്‍ക്ക് നല്കി. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. സി.എ. മോഹന്‍ , വൈസ് ചെയര്മാന് ഡോ. ദേവിക, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ് , സബ് ഇന്‍സ്പക്ടര്‍ റസല്‍രാജ്, അഡീഷണല്‍ എസ്. ഐ. പ്രമോദ്, ഡോ. അരവിന്ദ് , ഡോ. കിഷ , ഷര്‍മിലി , കോളജ് പ്രിന്‍സിപ്പല്‍ ഡോ.എസ്. യൂജിന്‍ തുടങ്ങിയവർ പങ്കെടുത്തു.