ദിശ ഹയര്‍സ്റ്റഡീസ് എക്സ്പോ നെയ്യാറ്റിന്‍കരയില്‍
1484032
Tuesday, December 3, 2024 6:05 AM IST
നെയ്യാറ്റിന്‍കര : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ മിനി ദിശ ഹയര്‍സ്റ്റഡീസ് എക്സ്പോ ആറിന് നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ ആരംഭിക്കും.
ഹയർസെക്കൻഡറിക്കു ശേഷമുള്ള ഉപരിപഠന സാധ്യതകൾ പരിചയപ്പെടാനും വിവിധ സര്‍വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സവിശേഷതകള്‍ മനസിലാക്കാനും വിദഗ്ധരുമായി സംവദിക്കാനുമെല്ലാം എക്സ് പോയില് അവസരം ലഭിക്കും. ആറിന് രാവിലെ 9.30 ന് ചേരുന്ന ചടങ്ങ് കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. ഷാജിത അധ്യക്ഷയാകും.
റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ, സിജി ആന്‍ഡ് എസി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. സി.എം. അസീം, ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീദേവി, സ്കൂള്‍ പ്രിന്‍സിപ്പൽ ജി. ദീപ, ഹെഡ്മിസ്ട്രസ് എസ്. ആനി ഹെലന്, സി.ജി. ആന്‍ഡ് എ.സി ജോയിന്റ് കോര്‍ഡിനേറ്റര്‍ ശുഭ എസ്. നായര്‍, വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ രാധിക ഉണ്ണികൃഷ്ണന്, ജില്ലാ കോര്‍ഡിനേറ്റര്‍ പി. ഹരി, മിനി ദിശ പ്രോഗ്രാം കണ്‍വീനര്‍ എസ്.എസ് അഭിലാഷ് എന്നിവര്‍ സംബന്ധിക്കും.