ഡിവിഷൻ സമ്മേളനം
1484030
Tuesday, December 3, 2024 6:05 AM IST
നെടുമങ്ങാട് : കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു ) നെടുമങ്ങാട് ഡിവിഷൻ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സനിൽകുമാർ അധ്യക്ഷത വഹിച്ചു . സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രഘുനാഥ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സിപിഎം നെടുമങ്ങാട് ഏരിയ സെക്രട്ടറി കെ. പി. പ്രമോഷ് , സിഐടിയു നെടുമങ്ങാട് ഏരിയ സെക്രട്ടറി മന്നൂർക്കോണം രാജേന്ദ്രൻ , സിഐടിയു ഏരിയ പ്രസിഡന്റ് എൻ. ആർ. ബൈജു , വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സനിൽകുമാർ അജയകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി: പ്രസിഡന്റ് - ആർ. എസ്. പ്രസാദ് , സെക്രട്ടറി- എ. അജയകുമാർ.