പ്രതിമാസ സാംസ്കാരിക സദസ് സംഘടിപ്പിച്ചു
1484028
Tuesday, December 3, 2024 6:05 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിന്‍കര അസോസിയേഷന് ഫോര്‍ റൂറല്‍ ഡവലപ്പ്മെന്റ് (നാര്‍ഡ്) ന്റെ പ്രതിമാസ സാംസ്കാരിക പരിപാടികളുടെ ഭാഗമായി മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന് പ്രണാമം അര്‍പ്പിച്ച് സ്മൃതി സായാഹ്നം സംഘടിപ്പിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്തു. നാര്‍ഡ് ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് അധ്യക്ഷനായി. നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് മുഖ്യപ്രഭാഷണം നടത്തി. മലയാളത്തിലെ ആദ്യ ചലച്ചിത്രം വിഗതകുമാരന്റെ പുന: സൃഷ്ടി നടത്തിയ കവടിയാർ ദാസിനെയും സെല്ലുലോയിഡ് എന്ന ചലച്ചിത്രത്തിലെ ലാംഗ്വേജ് കണ്‍സള്‍ട്ടന്റ് ഡോ. ബിജു ബാലകൃഷ്ണനെയും ചടങ്ങില്‍ ആദരിച്ചു.
നഗരസഭ കൺസിലർ അലിഫാത്തിമ, നാർഡ് ചീഫ് കോഡിനേറ്റർ ജി.ആർ. അനിൽ, അതിയന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അനിത, രഞ്ജിത്ത്, ഇളവനിക്കര സാം, ബി. ബാബുരാജ്, മാധ്യമപ്രവര്ത്തകന് ഗിരീഷ് പരുത്തിമഠം, അയിര വിശാഖ്, വടകോട് അജി, അതുൽ കമുകിൻകോട്, എം.ആർ. നീരജ് എന്നിവര്‍ പ്രസംഗിച്ചു.