കുന്നത്തുകാല്‍ ശ്രീചിത്തിര തിരുനാള്‍ സെന്‍ട്രല്‍ സ്കൂളിൽ വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു
1484027
Tuesday, December 3, 2024 6:05 AM IST
വെള്ളറട: കുന്നത്തുകാല്‍ ശ്രീ ചിത്തിര തിരുനാള്‍ റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളിലെ വാര്‍ഷികാഘോഷങ്ങള്‍ ഹൈക്കോടതി ജഡ്ജി ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. മുന്‍ അംബാസഡര്‍ ടി. പി. ശ്രീനിവാസന് അധ്യക്ഷനായി.
സ്കൂള്‍ സുവനീര്‍ പ്രകാശനം സിബിഎസ്ഇ സ്കൂള്‍ നാഷണല്‍ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഇന്ദിര രാജന്- നടന് സുധീര്‍ കരമനയ്ക്കു നല്കി നിര്‍വഹിച്ചു. മികച്ച അധ്യാപികയ്ക്കുള്ള ടി. പി. ശ്രീനിവാസന് എന്‍ഡോവ്മെന്റും, മികച്ച വിദ്യാര്‍ഥിക്കുള്ള വിഷ്ണു എസ് .വാരിയര്‍ എന്‍ഡോവ്മെന്റും വിതരണം ചെയ്തു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ എസ്.പുഷ്പവല്ലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനേജര്‍ ടി.സതീഷ്കുമാര്‍, പിടിഎ പ്രസിഡന്റ് ആര്.വി.സിന്ധു, ബി.ആര്.ദേവകൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.