സിപിഎം നേമം ഏരിയ സമ്മേളനം സമാപിച്ചു
1484026
Tuesday, December 3, 2024 6:05 AM IST
നേമം: സിപിഎം നേമം ഏരിയ സമ്മേളനം സമാപിച്ചു. നാലുദിവസമായി നടക്കുന്ന സമ്മേളനത്തിന് പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയുമാണ് സമാപനമായത്.
കാരയ്ക്കമണ്ഡപത്ത് നിന്ന് ആരംഭിച്ച റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനത്തിനും ജില്ലാ സെക്രട്ടറി വി. ജോയി അഭിവാദ്യം സ്വീകരിച്ചു. പൊതുസമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.