ഇരുചക്രവാഹനത്തിൽ മദ്യകച്ചവടം; ഒരാൾ പിടിയിൽ
1483940
Tuesday, December 3, 2024 3:05 AM IST
കാട്ടാക്കട : സ്കൂട്ടറിൽ മദ്യകച്ചവടം നടത്തിയയാളെ എക്സൈസ് പിടികൂടി. പരുത്തിപ്പള്ളി ഇടവിളാകത്തു വീട്ടിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന ഷിബുവിനെയാണ് കഴിഞ്ഞദിവസം എക്സൈസ് സംഘം പിടികൂടിയത്.
ഇയാൾ കുറ്റിച്ചൽ മേലേമുക്കിൽ സ്കൂട്ടറിൽ ഇന്ത്യൻ നിർമിത വിദേശമദ്യം വിൽക്കുന്നതായി ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ച നാല് ലിറ്റർ മദ്യം ഇയാളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.
മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടർ തൊണ്ടിയായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.