കാപ്പ കേസ് പ്രതിയെ ജില്ലയിൽ നിന്ന് നാടുകടത്തി
1483939
Tuesday, December 3, 2024 3:05 AM IST
നെടുമങ്ങാട്: കാപ്പ കേസിലെ പ്രതിയെ ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി. ഉഴമല്ക്കൽപേരില ഗിൽഗാൽ ഹൗസിൽ മുല്ല എന്നു വിളിക്കുന്ന പ്രഭുരാജ് (29) നെയാണ് നാടുകടത്തിയത്.
വലിയമല, നെടുമങ്ങാട് തുടങ്ങിയ പോലീസ് സ്റ്റേഷൻ അതിർത്തികളിൽപ്പെട്ട സ്ഥലങ്ങളിലും പരിസരപ്രദേശങ്ങളിലും അടിപിടി, അക്രമം, ദേഹോപദ്രവം, കുറ്റകരമായ നരഹത്യാശ്രമം, സ്ത്രീകൾക്കെതിരായ അക്രമം, ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി ഗുരുതരമായ സാമൂഹ്യവിരുദ്ധ, സമാധാന ലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നതാണ് കേസ്. നെടുമങ്ങാട് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.എസ്.അരുൺ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അജിതാബീഗം ഇയാളെ ഒരു വർഷക്കാലത്തേയ്ക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും പുറത്താക്കിയത്.