റബർ കർഷക സംഗമം അഞ്ചിന്
1483936
Tuesday, December 3, 2024 3:05 AM IST
നെടുമങ്ങാട്: കേന്ദ്ര വാണിജ്യ വകുപ്പിന്റെ കീഴിലുള്ള റബർ ബോർഡ് കേരള -തമിഴ്നാട് റബർ കൃഷി മേഖലയിലെ സാധ്യതകളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും കർഷകരുമായി നേരിട്ട്ചർച്ച ചെയ്യുന്നതിനുള്ള കർഷക സംഗമം കുലശേഖരം എഫ്എസി ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച നടക്കും.
രാവിലെ 10ന് നടക്കുന്ന കർഷകസംഗമം റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വസന്തകേശൻ ഉദ്ഘാടനം ചെയ്യും.
കന്യാകുമാരി ജില്ലാ കളക്ടർ അളകുമീണ, റബർ ബോർഡ് വൈസ് ചെയർമാൻ ജി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. നെടുമങ്ങാട് റീജണൽ ഓഫീസിന്റെ പരിധിയിൽ വരുന്ന റബർ ഉൽപാദക സംഘം പ്രസിഡന്റുമാരായ കരിക്കുഴി അപ്പുക്കുട്ടൻ നായർ, മൂഴിയിൽ മുഹമ്മദ് ഷിബു, വിഷ്ണു ശർമ, നാരായണൻ നായർ എന്നിവർ ഉൾപ്പെടുന്ന സംഘം സംഗമത്തിൽ പങ്കെടുക്കും.