മാതാപുരം അമലോത്ഭവ മാതാ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി
1483935
Tuesday, December 3, 2024 3:05 AM IST
വെള്ളറട: കാക്കണം മാതാപുരം അമലോത്ഭവ മാതാ ദൈവാലയത്തില്‍ അമലോത്ഭവ മാതാവിന്റെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. സി.ടി.ക്രിസ്റ്റന്‍ പതാക ഉയര്‍ത്തി. ഇന്നു മുതല്‍ ബൈബിള്‍ കണ്വഷന് ബെത് സെയ്ദ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോയി മുസോളിനി ടീം നേത്രത്വം നല്‍കും.
ആറിന് ദിവ്യകാരുണ്യ പ്രദക്ഷിണം , ഏഴിന് മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണം ദൈവാലയത്തില്‍ നിന്ന് ആരംഭിച്ച് കാക്കണം- അക്വഡേറ്റ് - മണലുവിള- ചുള്ളിയൂര്‍ വഴി തിരികെ പള്ളിയില്‍ എത്തിചേരും. എട്ടിന് തിരുനാള്‍ ദിനം കാട്ടാക്കട റീജണ്‍ കോ ഓര്‍ഡിനേറ്റര്‍ റവ. മോണ്‍ വില്‍ സന്റ് കെ. പിറ്റര്‍ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹ്യ ദിവ്യബലി വചന പ്രഘോഷണം റവ. ഡോ. ക്രിസ്തുദാസ് തോംസന് നടത്തും. തുടര്‍ന്ന് സ്നേഹ വിരുന്നും കൊടിയിറക്ക്.