രജത ജൂബിലി തീം സോംഗ് പ്രകാശനം ചെയ്തു
1483934
Tuesday, December 3, 2024 3:05 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ രജത ജൂബിലി ആഘാഷങ്ങളുടെ ഭാഗമായുള്ള തീം സോംഗിന്റെ യു-ട്യൂബ് പ്രകാശനം പിന്നണി ഗായിക ദലീമ എംഎൽഎ നിർവഹിച്ചു. പിന്നണി ഗായകൻ സുധീപ് കുമാറാണ് പാട്ടുകൾപാടിയിരിക്കുന്നത് , ഓർക്കസ്ട്രേഷൻ മനോജ് അമ്പലമുക്കും എഡിറ്റിംഗ് തെരേസ ആൻ ബിജുവും നിർവഹിച്ചു. സ്കൂളിലെ മ്യൂസിക്ക് ടീം അംഗങ്ങൾ സഹ ഗായകർ ആയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പ്രകാശന ചടങ്ങലിൽ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ അധ്യക്ഷത വഹിച്ചു. ഗാന രചയിതാവ് ബിജു. കെ. ജോർജ് , പിടിഎ പ്രസിഡന്റ് ഡോ. ജോജു ജോൺ, തീം സോംഗ് കോർഡിനേറ്റർമാരായ സുജാ സൈമൺ, വിനോദിനി, ജൂബിലി കൺവീനർ ബിന്നി സാഹിതി, എഫ്.ജയിംസ്, ഡോ. ജിബു തോമസ്, ജോജി മോൻ കെ. തോമസ് എന്നിവർ പങ്കെടുത്തു.