ഖത്തറിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
1483931
Monday, December 2, 2024 10:46 PM IST
വെഞ്ഞാറമൂട്: ഖത്തറിൽ മരിച്ച പുല്ലമ്പാറ ചലിപ്പാംകോണം വി.ആർ. ഭവനിൽ ഉമേഷിന്റെ (39) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.
പുല്ലമ്പാറ പഞ്ചായത്ത് മുൻ അംഗവും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന രാധാ വിജയന്റെ യും പി.സി. വിജയന്റെയും മകനായ ഉമേഷാണു നാലുദിവസം മുന്പു വിദേശത്തുവച്ചു മരിച്ചത്. അവിടെ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു. പനി ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. ന്യൂമോണിയയാണു മരണകാരണമെന്നു ബന്ധുക്കൾ പറഞ്ഞു.
ഇന്നു പുലർച്ചെ ഖത്തർ എയർവേയ്സിന്റെ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിക്കുന്ന മൃതദേഹം വീട്ടിൽ പൊതുദർശനത്തിനുവച്ചശേഷം രാവിലെ ഒന്പതിനു സംസ്കരിക്കും. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായ നന്ദിനിയാണു ഭാര്യ. ഭാവയാമി, ഭവന്യ എന്നിവർ മക്കളാണ്.