കഴുത്തില്‍ കയര്‍കുരുങ്ങി ചികിത്സയിലായിരുന്ന ആറാംക്ലാസുകാരൻ മരിച്ചു
1483930
Monday, December 2, 2024 10:46 PM IST
വെള്ളറട: കളിക്കുന്നതിനിടെ കയറില്‍ കഴുത്ത് കുരുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറാം ക്ലാസുകാരന് മരിച്ചു. പനച്ചമൂട് പഞ്ചാകുഴി പ്രവീണ്‍ ഭവനില്‍ പ്രവീണ്രാജിന്റെയും ആശാമോളുടെയും മകന് അഭിജിത്താണ് (12) മരിച്ചത്.
ഉണ്ടന്‍കോട് സെന്റ് ജോണ്‍സ് എച്ച് എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. 23നു രാവിലെയായിരുന്നു സംഭവം. പുതിയ വീടിനു പിന്നിലെ പഴയ വീടിന്റെ അടുക്കളയില്‍ വാഴക്കുല തൂക്കിയിടാന്‍ കെട്ടിയിട്ടിരുന്ന കയറില്‍ അഭിജിത്തിന്റെ കഴുത്ത് കുരുങ്ങിയായിരുന്നു അപകടം.
ഏറെ നേരത്തിനുശേഷം അമ്മൂമ്മ ചെന്നു നോക്കിയപ്പോഴാണ് അഭിജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടയില്‍ സംഭവിച്ചതാകാമെന്നു പോലീസ് പറഞ്ഞു.