വ്യാപാരിയെ കിണറ്റില്‍ മരിച്ച നിലില്‍ കണ്ടെത്തി
1483929
Monday, December 2, 2024 10:46 PM IST
വെഞ്ഞാറമൂട്. പ്രമുഖ വ്യാപാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയ്യേറ്റ് ഡി. മധുസൂദന്‍ നായര്‍ ആൻഡ് കമ്പനി എന്ന പേരില്‍ നിത്യോപയോഗ സാധനങ്ങളുടെ മൊത്തവിതരണ സ്ഥാപനവും സിമന്റ് ഏജന്‍സിയും നടത്തി വന്നിരുന്ന പേരുമല പന്തടിക്കളത്തില്‍ വീട്ടില്‍ മധുസൂദനന് നായരാണ്(66) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഇദ്ദേഹത്തെ കാണാത്തതിനാല്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടു വളപ്പിലെ കിണറ്റിൻകരയിൽ ചെരുപ്പുകള്‍ ക ണ്ടെത്തുകയായിരുന്നു.
സംശയം തോന്നിയ ബ ന്ധുക്കൾ തുടർന്നു വെഞ്ഞാറമൂട് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തിയശേഷം അഗ്നിരക്ഷാരക്ഷാസേനയെ അറിയിക്കുകയും അവര്‍ എത്തി നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി പുറത്തെടുക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കുവിട്ടു നല്കി.
വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റായിരുന്ന മധുസൂദനൻ നായർ സാമൂഹ്യ, സാമുദായിക സംഘടനാ രംഗത്തും സജീവമായിരുന്നു. ഭാര്യ: സജികുമാരി. മക്കള്‍: ഗീതുമോള്‍. നീതുമോള്‍, നിതിന്‍. മരുമക്കള്‍: അനൂപ്, നിശാന്ത്. (ഇരുവരും അഗ്നിരക്ഷാ സേനാംഗങ്ങള്‍).