പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
1483888
Monday, December 2, 2024 7:15 AM IST
നെടുമങ്ങാട് : തൊഴിലുറപ്പ് തൊഴിലാളികളോടുള്ള കേന്ദ്രസർക്കാറിന്റെ നടപടികൾക്കെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ അരുവിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരുവിക്കര പോസ്റ്റോഫീസ് ഉപരോധിച്ചു.
യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം സജിന കുമാർ ഉദ്ഘാടനം ചെയ്തു. അരുവിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗീതാജ്ഞലി അധ്യക്ഷയായി.
അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ.കല, യൂണിയൻ വിളപ്പിൽ ഏരിയ പ്രസിഡന്റ് ഷജിത, മറിയക്കുട്ടി, ജഗൽ വിനായക്, അലീഫിയ, ഒ.എസ്.പ്രീത, ബി.ഷാജു. ഹരിലാൽ, ബാബു എന്നിവർ പ്രസംഗിച്ചു.