സർക്കാരുകൾ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം: അടൂർ പ്രകാശ് എംപി
1483887
Monday, December 2, 2024 7:15 AM IST
അരുവിക്കര: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും, അന്നം തരുന്ന കർഷകരോട് നീതി പുലർത്തണമെന്നും അടൂർപ്രകാശ് എംപി. കേരള പ്രദേശ് കർഷക കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷക കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് പുതുക്കുളങ്ങര മണികണ്ഠൻ അധ്യക്ഷനായി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് മുഖ്യപ്രഭാഷണം നടത്തി. കെ. എസ്. ശബരീനാഥൻ, വിതുര ശശി, എ. ഡി. സാബുസ്, അടയമൺ മുരളീധരൻ, റോയി തങ്കച്ചൻ,
കോട്ടുകാൽ ഗോപി, മാരായമുട്ടം രാജേഷ്, അനീഷ് കഴക്കൂട്ടം, ജ്യോതിഷ് കുമാർ, ഉവൈസ് ഖാൻ, ഭുവനെന്ദ്രൻ നായർ, കൃഷ്ണൻകുട്ടി, വിതുര തുളസി, ജെയിൻ പ്രകാശ് പീറ്റർ, സുകുമാരി, തോളിക്കോട് എ. എൻ. അൻസർ എന്നിവർ പ്രസംഗിച്ചു.