അനന്തപുരി സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു
1483886
Monday, December 2, 2024 7:15 AM IST
നേമം : വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ പാപ്പനംകോട് അനന്തപുരി മോഡൽ സ്കൂളിൽ ശാസ്ത്രമേള നടത്തി. പ്രീകെജി , എൽകെജി, എൽപി, യുപി വിഭാഗങ്ങളിലുള്ള കുട്ടികളാണ് മേളയിൽ പങ്കെടുത്തത്.
ശാസ്ത്രം ഗണിതം ശാസ്ത്രം സാമൂഹികം സാങ്കേതികം തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നി ഇനങ്ങളിലായിട്ടാണ് മേള ഒരുക്കിയിരുന്നത്. വിജയികൾക്കുള്ള സമ്മാനങ്ങൾ അടുത്ത മാസം നടക്കുന്ന സ്കൂൾ വാർഷികത്തിൽ സമ്മാനിക്കും. ശാസ്ത്രമേള നഗരസഭാ കൗൺസിലർ എസ്.കെ. ശ്രീദേവി ഉദ്ഘാടനം ചെയ്യതു.
പാപ്പനംകോട് ഐആർഎ പ്രസിഡന്റ് എം. രാജശേഖരൻ നായർ, സ്കൂൾ പ്രിൻസിപ്പൽ എസ്. സുരഭി, എൽ. ഉഷാകുമാരി, എസ്. കെ. ശ്രീന, വിജയലക്ഷ്മി, എസ്. പി. അഭിനയ ,നിഷാ വിനോദ് എന്നിവർ പങ്കെടുത്തു.