കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി സി.കെ.ഹരീന്ദ്രൻ എംഎൽഎ
1483884
Monday, December 2, 2024 7:15 AM IST
പാറശാല: വനം വകുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രവനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് നിവേദനം സമര്‍പ്പിച്ചു.
മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ സി .കെ. ഹരീന്ദ്രന്‍ എംഎല്‍എയാണ് നിവേദനം സമര്‍പ്പിച്ചത്. മലയോരമേഖലയായ അമ്പൂരി, കള്ളിക്കാട് പഞ്ചായത്തുകളിലെ അഞ്ചു ചങ്ങല പ്രദേശത്തെ താമസക്കാര്‍ക്ക് പട്ടയം ലഭ്യമാക്കി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.
എന്നാല്‍ വാഴിച്ചല്‍ വില്ലേജില്‍ അഞ്ചുചങ്ങല മേഖലയില്‍ ഉള്‍പ്പെട്ട പ്രദേശം റവന്യൂ രേഖകളില്‍ വനം വകുപ്പിന് കീഴിലുള്ള റിസര്‍വ് ഫോറസ്റ്റ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ ഈ പ്രദേശം 50 വര്‍ഷത്തിലധികമായി ജനങ്ങള്‍ അധിവസിക്കുന്നതും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട് വരികയും ചെയ്യുന്ന മേഖലയാണ്.
റവന്യൂ രേഖകളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കി നല്‍കുന്നതിന് കേന്ദ്രവനം വകുപ്പിന്റെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
അതിനാൽ എത്രയും വേഗം ലഭ്യമാക്കി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വിഷയത്തിൽ കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
തെളിവുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് എത്രയും വേഗത്തില്‍ എന്‍ഒസി ലഭ്യമാക്കാമെന്ന് ഉറപ്പും നല്കി.