മണലയം-മലമുകള്‍ റോഡ് ശോച്യാവസ്ഥയിൽ
1483883
Monday, December 2, 2024 7:15 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ മണലയം-മലമുകള്‍ റോഡ് ശോച്യാവസ്ഥയിലെന്ന് നാട്ടുകാർ. 2.5 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ പലയിടത്തും മെറ്റലുകൾ ഇളകികിടക്കുന്ന നിലയിലാണ്.
ഇതോടെ പലപ്പോഴും ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതായി യാത്രക്കാർ പറയുന്നു. റോഡിന്റെ നവീകരണത്തിനായി നഗരസഭയില്‍ നിന്ന് ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതാണ് അറ്റകുറ്റപ്പണി വൈകുന്നതിനു കാരണമെന്നാണു സൂചന.
കെഎസ്ആര്‍ടിസി, സ്വകാര്യബസുകളടക്കം സർവീസ് നടത്തുന്ന റോഡാണിത്. അധികൃതർ ഇടപെട്ട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.