വഴിയോര കച്ചവടം വിലക്കി ട്രാഫിക്ക് പോലീസ്
1483882
Monday, December 2, 2024 7:15 AM IST
പേരൂര്‍ക്കട: കവടിയാര്‍-കുറവന്‍കോണം റോഡില്‍ 200 മീറ്ററോളം ഭാഗത്തെ വഴിയോര കച്ചവടം വിലക്കി ട്രാഫിക് പോലീസ്. കവടിയാര്‍ സ്ക്വയര്‍ പിന്നിട്ട് 100 മീറ്റര്‍ കഴിയുമ്പോഴാണ് നടപ്പാതയില്‍ വഴിയോര കച്ചവടം നടന്നിരുന്നത്. പ്രദേശത്ത് തട്ടുകടകളടക്കം പ്രവര്‍ത്തിച്ചിരുന്നു.
ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പ്രദേശത്ത് സ്ഥാപിച്ചതോടെ വാഹനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു.
രാവിലെയും വൈകുന്നേരം വഴിയോര കച്ചവടം നടക്കുന്നതിനാൽ നടപ്പാതയിൽ ഉണ്ടാകുന്ന തിരക്ക് വാഹനയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയിരുന്നു ഇത് കണക്കിലെടുത്താണ് പ്രദേശത്തെ വഴിയോരകച്ചവടം പോലീസ് നിരോധിച്ചത്.