പോസ്റ്റര്‍ മെമ്മോറിയല്‍ സിഎസ്ഐ സഭാദിന ആഘോഷം സംഘടിപ്പിച്ചു
1483881
Monday, December 2, 2024 7:15 AM IST
വെള്ളറട: പോസ്റ്റര്‍ മെമ്മോറിയല്‍ സിഎസ്ഐ സഭയുടെ 125-ാമത് സഭാദിന ആഘോഷങ്ങളുടെ ഭാഗമായി പതാക ഉയര്‍ത്തി. 25 ദിവസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.
ക്രിസ്മസ് പ്രോഗ്രാമുകളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ചെയര്മാന് ഡി. ആര്. ധര്‍മരാജ് നിര്‍വഹിച്ചു. സഹ സുശ്രൂഷകന് ഇവാഞ്ചലിസ്റ്റ് ഷിന്‍ഡോ സ്റ്റാന്‍ലി, ചര്‍ച്ച് സെക്രട്ടറി ഫ്രാന്‍സിസ്, യുവജന സംഘടന സെക്രട്ടറി അഡ്വ. ജിജിത്ത് രാജ്, അതുല്‍ ഷൈന്‍, ജസ്റ്റിന് ജയകുമാര്‍, കുമാര്‍, ശാന്ത തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
125-ാമത് സഭാദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും നടന്നു. ക്രിസ്മസ് ദിവസംവരെ നീണ്ടുനില്‍ക്കുന്ന വിവിധ തരത്തിലുള്ള പ്രോഗ്രാമുകളാണ് ചര്‍ച്ച കമ്മറ്റി സംഘടിപ്പിച്ചിട്ടുള്ളത്.