കരമന കളിയിക്കാവിള ദേശീയപാത അടിയന്തരമായി പൂർത്തിയാക്കണം : സിപിഎം
1483880
Monday, December 2, 2024 7:15 AM IST
നേമം: കരമന കളിയിക്കവിള ദേശീയപാത വികസനം അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കണമെന്ന് സിപിഎം നേമം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഒന്നാം പിണറായി സർക്കാരിന്റെ മാതൃകപരമായ വികസനമാണ് പ്രാവച്ചമ്പലം - കൊടിനട വരെയുള്ള ദേശീയപാത വികസനം.
അടുത്ത ഘട്ടമായ കൊടിനട മുതൽ വഴിമുക്ക് വരെയുള്ള പാതവികസനവും ബാലരാമപുരം ജംഗ്ഷൻ വികസനവും അടിയന്തര പ്രധാന്യത്തോടെ നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പ്രധാന ശുദ്ധജല തടാകങ്ങളീൽ ഒന്നും ജില്ലയിലെ പ്രധാന കുടിവെള്ള ശ്രോതസും ജൈവവൈവിധ്യങ്ങളുടെ കലവറുമായ വെള്ളായണി കായൽ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പാപ്പനംകോട് നടന്ന പ്രതിനിധി സമ്മേളനം ഞായറാഴ്ച അവസാനിച്ചു. പതിനൊന്നു ലോക്കൽ കമ്മിറ്റികളിൽ നിന്നായി 25 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള ചർച്ചയ്ക്ക് ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ മറുപടി പറഞ്ഞു. സംഘടന റിപ്പോർട്ടിൻ മേലുള്ള ചർച്ചയ്ക്ക് ജില്ല സെക്രട്ടറി വി. ജോയി മറുപടി പറഞ്ഞു.
വി. മോഹനർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, വി. ശിവൻകുട്ടി, ടി. എൻ. സീമ, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. സി .വിക്രമൻ, എൻ. രതീന്ദ്രൻ, ബി. പി. മുരളി, ഡി. കെ. മുരളി, സി. അജയകുമാർ, ജി.ല്ല കമ്മിറ്റി അംഗങ്ങളായ എം. എം. ബഷീർ, എസ്. കെ. പ്രീജ എന്നിവർ പങ്കെടുത്തു.