ആദിവാസി മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു
1483879
Monday, December 2, 2024 7:15 AM IST
കാട്ടാക്കട: ആദിവാസി മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞദിവസം കൈതോട്, വാലിപാറ, പൊടിയം അണകാൽ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകൂട്ടമിറങ്ങി വ്യാപക കൃഷിനാശം സൃഷ്ടിച്ചു.
പ്രദേശത്തെ രണ്ടുവീടുകളും കാട്ടാന തകർത്തതായി നാട്ടുകാർ പരാതിപ്പെടുന്നു. വാഴതോപ്പിൽ കയറിയ കാട്ടാനകൾ പ്രദേശത്തെ കൃഷി പൂർണമായും നശിപ്പിച്ചു. അർധരാത്രിയിലാണ് സംഭവം. കൂട്ടമായെത്തിയ ആനകളുടെ ചിന്നംവിളി കേട്ടെഴുന്നേറ്റ പ്രദേശവാസികൾ ഭയന്നതായും പറയുന്നു.
വാലിപാറ സ്വദേശി വീരപ്പൻകാണിയുടെ കവുങ്ങ്, തെങ്ങ്, വാഴ കൃഷികൾ നശിപ്പിച്ചു. കൈതോട് സെറ്റിൽമെന്റിൽ പ്രഭാകരന്റെ വീട് തള്ളി മറിക്കാൻ ശ്രമിച്ചു. കന്നുകാലി കൂടുകളും ആന നശിപ്പിച്ചു.
പൊടിയം സെറ്റിൽമെന്റിലേക്ക് പോകുകയായിരുന്ന ആദിവാസികളെ എണ്ണകുന്നിന് സമീപം ഒരു ഒറ്റയാൻ ആക്രമിക്കാൻ ശ്രമിച്ചു.