അമ്പൂരിയില്‍ മലയിടിച്ചില്‍ : രണ്ടേക്കറോളം കൃഷി നശിച്ചതായി നാട്ടുകാർ
1483878
Monday, December 2, 2024 7:02 AM IST
വെള്ളറട: അമ്പൂരി പഞ്ചായത്തിലെ തൊടുമല കൈപ്പന്പ്ലാവിള നഗറിലെ ചാവടപ്പിൽ കഴിഞ്ഞദിവസമുണ്ടായ മലയിടിച്ചിലിൽ വ്യാപക കൃഷിനാശം. രണ്ടേക്കറോളം പ്രദേശത്തെ കൃഷി നശിച്ചതായി നാട്ടുകാർ പറഞ്ഞു.
പൊക്കിരിമലയുടെയും എലഞ്ഞിപ്പാറയുടെയും അടിവാരത്ത് വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു മലയിടിച്ചിലുണ്ടായത്. കുരുമുളക്, കമുക്, ഗ്രാമ്പൂ കൃഷികളാണ് നശിച്ചത്. ഇതോടെ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശത്ത് ഭീതിയിലാണ് നാട്ടുകാര്‍.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഈ ഭാഗം ജനവാസ മേഖലയല്ലാത്തതിനാല്‍ മണ്ണിടിച്ചില്‍ വൈകിയാണ് നാട്ടുകാര്‍ അറിഞ്ഞത്. തങ്കപ്പന് കാണി, രാജേന്ദ്രന് എന്നിവരുടെ കൃഷിഭൂമിയാണ് നശിച്ചത്.