മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി
1483877
Monday, December 2, 2024 7:02 AM IST
വലിയതുറ: പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലിയതുറയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 24 ഫാളാറ്റുകള്‍ നിര്‍മിക്കുന്നു. വലിയതുറ എഫ്സിഐ ഗോഡൗണിനു സമീപത്താണ് ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നത്. വലിയതുറ സെന്റ് ആന്റണീസ് കോണ്‍വന്റ് സ്കൂള്‍ അധികൃതര്‍ കൈമാറിയ 36 സെന്റ് ഭൂമിയിലാണ് ഫ്ളാറ്റുകള്‍ നിര്‍മിക്കുക.
തീരദേശ വികസന കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. 5.74 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം നടത്തുക. ഫിഷറീസ് വകുപ്പ് ഇതിനായുള്ള ഭരണാനുമതി നല്‍കിയതായി ആന്റണി രാജു എംഎല്‍എ വെളിപ്പെടുത്തി.