തൊഴിലാളികൾക്ക് തേനീച്ചക്കുത്തേറ്റു
1483876
Monday, December 2, 2024 7:02 AM IST
വിതുര: തൊഴിലാളികൾക്ക് തേനീച്ച കുത്തേറ്റു. വിതുര ജഴ്സി ഫാമിലെ തൊഴിലാളികളായ ശ്രീജ (45), ബിന്ദു (51), അജിത (56), ഷീല (55), അനിത (47), ഉദയകുമാർ (46),ഇന്ദു (50), നിർമല (59), അനുകുമാർ (41), വിപിൻ (40) എന്നിവർക്കാണ് ഇന്നലെ രാവിലെ പത്തുമണിയോടെ തേനീച്ചയുടെ കുത്തേറ്റത്.
അടിക്കാട് വെട്ടുന്നതിനിടയിൽ ഇവരെ തേനീച്ച ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം ചെറ്റച്ചൽ സ്വദേശികളാണ്. കുത്തേറ്റവരിൽ സാരമായി പരിക്കേറ്റ ഒരാൾ ഒഴിച്ച് മറ്റെല്ലാവരും വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി. ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.