അമൃതകൈരളി വിദ്യാഭവൻ എക്സലൻസ് അവാർഡ് സ്വീകരിച്ചു
1483875
Monday, December 2, 2024 7:02 AM IST
നെടുമങ്ങാട്: 2024--25വർഷത്തെ ഫാപ് ഇന്ത്യ എക്സലെൻസ് അവാർഡ് നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവന് ലഭിച്ചു. സോഷ്യൽ അച്ചീവ്മെന്റ് ആൻഡ് പവർബ്രിഡ്ജ് മേഖലയിലാണ് വിദ്യാലയത്തെ മികച്ച അവാർഡിന് അർഹമാക്കിയത്.
പഠന പ്രവർത്തനങ്ങളോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി മികച്ച പ്രകടനം കാഴ്ച്ച വച്ചതാണ് ഈ അവാർഡിന് അർഹമാക്കിയത്. സ്കൂൾ മാനേജർ എസ്. സജികുമാർ, പ്രിൻസിപ്പൽ എസ്. സിന്ധു എന്നിവർ അവാർഡ് സ്വീകരിച്ചു.