നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗം: യുവാവ് കസ്റ്റഡിയിൽ
1483871
Monday, December 2, 2024 7:02 AM IST
യുവാവിനെതിരേ കേസ് രജിസ്റ്റർ ചെയ്തു
വിഴിഞ്ഞം: വിദേശത്തുനിന്നു വിലയ്ക്കു വാങ്ങിയ സാറ്റ ലൈറ്റ് ഫോണിന്റെ പ്രവർത്തനക്ഷമത പരിശോധിച്ച മത്സ്യത്തൊഴിലാളി പുലിവാൽ പിടിച്ചു. പരീക്ഷണ സന്ദേശം മിലിറ്ററി ഇന്റലിജൻസിനു ലഭിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. നിരോധിത സാറ്റലൈ റ്റ് ഫോൺ രാജ്യസുരക്ഷയെ ബാധിക്കുന്നതരത്തിൽ ഉപയോഗിച്ചതിനു യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശി വിനോദ് (29) ആണ് നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങിയത്. ഓഖി ദുരന്ത ശേഷം ഉൾക്കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സർക്കാർ ഫിഷറീസ് വകുപ്പ് മുഖാന്തിരംകേരളത്തിലുടനീളം സബ്സി ഡി നിരക്കിൽ 750ൽപ്പരം സാറ്റ ലൈറ്റ് ഫോണുകൾ വിതരണം നടത്തിയിരുന്നു.
25 ഫോൺ വിഴിഞ്ഞത്തുകാർക്കും ലഭിച്ചു. ഇതിന്റെ ഉപയോഗം മനസിലാക്കിയ വിനോദും ഉൾക്കടൽ മീൻ പിടിത്തത്തിനു പോകുന്ന സമയങ്ങളിൽ ഉപയോഗിക്കാൻ ലക്ഷ്യംവച്ചു സുഹൃത്ത് മുഖാന്തിരം 47,000 രൂപ മുടക്കി ഒരു സാറ്റ ലൈറ്റ് ഫോൺ വാങ്ങി. പക്ഷെ അതിത്ര പുലിവാൽ പിടിക്കുമെന്ന് ഇയാൾ കരുതിയില്ല.
ശനിയാഴ്ച രാവിലെ കൈപ്പറ്റിയ ഫോണിന്റെ പ്രവർത്തനം കാര്യക്ഷമമാണോ എന്നു പരിശോധിക്കാൻ വിനോദ് തീരുമാനിച്ചു. എന്നാൽ പ്രവർത്തനം തുടങ്ങിയ ഫോണിൽ നിന്നുള്ള സന്ദേശം മിലിറ്ററി ഇന്റലിജൻസിനു ലഭിച്ചു. സംശയകരമായ സന്ദേശം വിഴിഞ്ഞം മേഖലയിൽ നിന്നാണെന്നു മനസിലാക്കിയ അധികൃതർ സാറ്റലൈറ്റിന്റെ ഉറവിടം അന്വേഷിക്കാൻ വിഴിഞ്ഞം പോലീസിന് നിർദേശം നൽകുകയാ യിരുന്നു.
തിരച്ചിലിനിറങ്ങിയ പോലീസ് ഫോണിനെയും ഉടമസ്ഥനെയും കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചു. രേഖകൾ പരിശോധിച്ചശേഷം മൊഴിയെടുത്തു. തുടർ ന്നു മൂന്നുവർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ യുവാവിനു കോടതി ജാമ്യം അനുവദിച്ചതായി പോലീസ് അറിയിച്ചു. ഓഖി ദുരന്തത്തിൽ ഏറ്റവുമധികം ജീവനുകൾ നഷ്ടമായത് ഉൾക്കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്കു പുറംലോകവുയി ബന്ധപ്പെടാനുള്ള മാർഗമി ല്ലാതെ വന്നതാണെന്നു കണ്ടെത്തിയിരുന്നു.
ഇതിനു പരിഹാരമെന്ന നിലയിലാണ് സാറ്റ് ലൈറ്റ് ഫോൺ വിതരണം ചെയ്യാൻ സർക്കാർ തീരുമാനമെടുത്തത്. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ നൽകിയ ഫോൺ നിരീക്ഷണത്തിനു വിധേയമാക്കുന്നതായും അധികൃതർ പറയുന്നു. ഇതിനിടെയാണ് അജ്ഞാ ത ഫോണിൽ നിന്നുള്ള സന്ദേശമെത്തുന്നത്.എന്നാൽ സംശയകരമായി ഒന്നും കിട്ടിയില്ലന്നു വിഴിഞ്ഞം പോലീസ് അറിയിച്ചു.