തെക്കന്‍ കുരിശുമല തീര്‍ഥാടനം: സംഘാടക സമിതി രൂപീകരിച്ചു
1483516
Sunday, December 1, 2024 5:47 AM IST
വെള്ളറട: രാജ്യാന്തര തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 68-ാമത് മഹാതീര്‍ഥാടനത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. 2025 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ അഞ്ചുവരെ ഒന്നാം ഘട്ട തീര്‍ഥാടനവും ഏപ്രില്‍ 17 പെസഹാ വ്യാഴം- ഏപ്രില്‍ 18 ദുഃഖവെള്ളി തീയതികളില്‍ രണ്ടാംഘട്ട തീര്‍ഥാടനവും നടക്കും.
"വിശുദ്ധ കുരിശ് സ്നേഹ ഹൃദയ സ്പന്ദനം' എന്നതാണ് തീര്‍ഥാടന സന്ദശേം. തെക്കന്‍ കുരിശുമല സംഗമ വേദിയില്‍ നടന്ന പൊതുയോഗം ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ഫാ. അരുണ്‍ പി. ജിത്ത്, ഫാ. ഹെന്സിലിന് ഒസിഡി, ഫാ. അഗസ്റ്റിന്, ഫാ. ഷാജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള തമിഴ്നാട് ഭാഗത്തു നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. 301 അംഗ തീര്‍ഥാടന കമ്മിറ്റിയും രൂപീകരിച്ചു.
മോണ്‍. ഡോ വിന്‍സന്റ് കെ. പീറ്റര്‍ - ജനറല്‍ കണ്‍വീനര്‍, ഫാ. ജോസഫ് അനില്‍, ഫാ. ബെന്നി ലൂക്കാസ് - ജോയിന്റ് ജനറല്‍ കണ്‍വീനര്‍, ടി.ജി. രാജേന്ദ്രന് - ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍, പ്രജിത്ത് - പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി, ഫാ. അരുണ്‍ പി. ജിത്ത് -ചെയര്മാന്, വില്യം ആറാട്ടുകുഴി, മണി കടയാലും മൂട് - ലിറ്റര്‍ജി കണ്‍വീനർ, ഫാ. ഹെന്സിലിന് ഒസിഡി- ചെയര്മാന്, ലൂയിസ് - ഉപദേശി, ടി.എം. സേവ്യര്‍ ആറുകാണി - പബ്ലിസിറ്റി ആൻഡ്് ഡെക്കറേഷന് കണ്‍വീനര്‍, ഫാ. ജിപിന്‍ദാസ് - ചെയര്മാന്, രാഹുല്‍, ദേവരാജന്‍ ആറുകാണി- മീഡിയ കണ്‍വീനര്‍, ഫാ. അഗസ്റ്റിന് -ചെയര്മാന്, വില്ഫ്രട്ട്, സ്റ്റാലിന് കടയാലുംമൂട് - വോളന്റിയേഴ്സ് കണ്‍വീനര്‍, ഫാ. റോബിന് സി. പീറ്റര്‍ -ചെയര്മാന്, ജോകേഷ്, ഷൈജു - പോലീസ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് കണ്‍വീനര്‍, ഫാ. സെബാസ്റ്റ്യന്‍ - ചെയര്മാന്, പ്രദീപ് രാജ് കൊല്ലകോണം, ജ്ഞാന ദാസ് പത്തുകാണി - ഹെല്‍ത്ത് ആനൻഡ് സാനിട്ടേഷന്‍ കണ്‍വീനര്‍, ഡീക്കന്‍ ജോബിന് - ചെയര്മാന്, ജോസ് പാലിയോട് - ലൈറ്റ് ആൻഡ് സൗണ്ട്സ് കണ്‍വീനര്‍, ഫാ. സുജിന്‍ - ചെയര്മാന്, വി .എം. ഷിബു - ഗ്രീന്‍ മിഷന് കണ്‍വീനർ, ഫാ ടോണി മാത്യു -ചെയര്മാന്, ക്രിസ്തുദാസ്- ഫുഡ് കമ്മിറ്റി കണ്‍വീനര്‍, ഫാ. സുരേഷ് ബാബു - ചെയര്മാന്, അനില്‍കുമാര്‍ ആറുകാണി, ബിജു- വുമണ്‍ ആൻഡ് ചൈല്‍ഡ് കെയര്‍ കണ്‍വീനര്‍, സിസ്റ്റര്‍ റീനാ തോമസ് -ചെയര്‍പേഴ്സൺ, ഷീജ കത്തിപ്പാറ - വാട്ടര്‍ സപ്ലൈ കണ്‍വീനര്‍, ഫാ. ഫ്രാങ്ക്ളിന് -ചെയര്മാന്, ജോയി കുരിശുമല - ഫുഡ് സേഫ്റ്റി കണ്‍വീനര്‍, ഫാ. സബിന്‍ സി. പത്രോസ് - ചെയര്മാന്, ജ്ഞാനദാസ് - റിസപ്ഷന് കണ്‍വീനർ, റവ. അഖില്‍ എഒ- ചെയര്മാന്, ജയന്തി, ഷാജി കളത്തൂര്‍ - ഓര്‍ക്കസ്ട്ര കണ്‍വീനര്‍, ഫാ. ഷാജ്കുമാര്‍ - ചെയര്മാന്, ജോസ് പ്രകാശ് സ്വരധാര- നിത്യാരാധനാ ചാപ്പല്‍ കണ്‍വീനര്‍. റവ. ഡോ. അലോഷ്യസ് - ചെയര്മാന്, നെറുക ഫാ. അജീഷ് ക്രിസ്തുദാസ്, ഫാ ജസ്റ്റിന് ഫ്രാന്‍സിസ് -ചെയര്മാന്.