രാജ്യാന്തര ബാങ്കിംഗ് ദിനാഘോഷം നാലിന്
1483512
Sunday, December 1, 2024 5:47 AM IST
തിരുവനന്തപുരം: രാജ്യാന്തര ബാങ്കിംഗ്് ദിനാഘോഷത്തിന്റെ ഭാഗമായി നഗരൂർ രാജനാധി ബിസിനസ് സ്കൂളിന്റെ നേതൃത്വത്തിൽ നാലിന് എക്സിബിഷനും സെമിനാറും സംഘടിപ്പിക്കും. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ ആൻഡ് ടെക്നോളജിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. ബിജു രമേൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജിഎസ്ടി അഡിഷനൽ കമ്മിഷണർ ഡോ. സറഫ് ഇ.കൽപാളയം, ദി വണ്‍ റുപ്പീ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന അരവിന്ദ് കുമാർ പൈ തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യയുടെ ചരിത്ര സാന്പത്തിക പൈത്യകങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാന്പുകൾ, നാണയങ്ങൾ, സ്വാതന്ത്ര്യത്തിന് മുൻപും ശേഷമുള്ള ബാങ്കിംഗ രേഖകൾ, ഇംപീരിയൽ ബാങ്കുമായി ബന്ധപ്പെട്ട വിവിധ രേഖകൾ തുടങ്ങിയവ എക്സിബിഷനിൽ പ്രദർശിപ്പിക്കും.