തത്തൻകോട് വളവിലെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു
1483509
Sunday, December 1, 2024 5:47 AM IST
നെടുമങ്ങാട്: തിരുവനന്തപുരം- ചെങ്കോട്ട റോഡിൽ പുത്തൻ പാലം തത്തൻകോട് കൊടും വളവിലെ വെള്ളക്കെട്ട് ഇരുചക്രവാഹനക്കാർക്കും കാൽനട യാത്രക്കാർക്കും അപകടക്കെണിയായി മാറുന്നുവെന്ന് ആക്ഷേപം. വെള്ളക്കെട്ടിൽ ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി മാറി.
ഒരാഴ്ചയ്ക്കകത്തുതന്നെ ഏകദേശം മുപ്പതോളം അപകടങ്ങളാണ് സംഭവിച്ചത്. മാത്രവുമല്ല, സമീപത്തായി റോഡ് പണിക്കു കൊണ്ടുവന്ന മിക്സർ മെഷീൻ റോഡ് വക്കിൽ ഇട്ടിരിക്കുന്നതിൽ വാഹനങ്ങൾ വന്നിടിക്കുന്നതും അപകടം ഉണ്ടാവുന്നതും പതിവാണ്.
അടിയന്തരമായി റോഡ് കോൺക്രീറ്റ് ചെയ്തു അപകടം ഒഴിവാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാക്കണമെന്നു ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആനാട് സുരേഷ് ആവശ്യപ്പെട്ടു.