ട്രാഫിക് നിയമലംഘനം; ബൈക്കുകള്‍ പിടികൂടി
1483444
Sunday, December 1, 2024 1:18 AM IST
മെഡിക്കല്‍കോളജ്: ട്രാഫിക് നിയമലംഘനം നടത്തിയതിനു ബൈക്കുകള്‍ പോലീസ് പിടികൂടി. നമ്പര്‍പ്ലേറ്റുകളില്‍ വിജാഗിരി ഘടിപ്പിച്ചതും മഡ്ഗാര്‍ഡ് രൂപമാറ്റം വരുത്തിയതും അമിതശബ്ദമുണ്ടാക്കുന്നതിന് സൈലന്‍സര്‍ മോഡിഫൈ ചെയ്തതുമാ യ വാഹനങ്ങളാണ് ഇന്നലെ പോ ലീസ് പിടികൂടിയത്.
വാഹന ഉടമകള്‍ക്കെതിരേ കേസെടുത്തതായി സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ അറിയിച്ചു. ട്രാഫിക് ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വാട്ട്സ് ആപ്പ് നമ്പരില്‍ അറിയിക്കാവുന്നതാണ്. ഫോണ്‍: 949793 0055.