സിപിഎം നേമം ഏരിയ സമ്മേളനത്തിനു തുടക്കം
1483442
Sunday, December 1, 2024 1:18 AM IST
നേമം: സിപിഎം നേമം ഏരിയ സമ്മേളനം തുടങ്ങി. സമ്മേളന നഗരിയില്‍ മുതിര്‍ന്ന നേതാവും ഏരിയകമ്മിറ്റിയംഗവുമായ ബാലരാമപുരം കബീര്‍ പതാകയുയര്‍ത്തി.
പാപ്പനംകോട് തിരുവല്ലം ശിവരാജൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.എ.ൻ സീമ ഉദ്ഘാടനം ചെയ്തു. എസ്. രാധാകൃഷ്ണന് അധ്യക്ഷനായി. ടി. മല്ലിക രക്തസാക്ഷി പ്രമേയവും നീറമണ്‍കര വിജയന് അനുശോചന പ്രമേയവും ജി. വസുന്ധരന്‍ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. എസ്. രാധാകൃഷ്ണന്, എസ്.കെ. പ്രമോദ്, ഡി. സുരേഷ്കുമാര്‍, സി. സിന്ധു, എം. യു. മനുകുട്ടന് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.
ഏരിയാസെക്രട്ടറി പാറക്കുഴി സുരേന്ദ്രന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്ട്ടിന്മേല് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടത്തി. ജില്ലാ സെക്രട്ടറി വി. ജോയി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ബി.പി. മുരളി, ഡി.കെ. മുരളി, ആര്. രാമു, കെ.സി. വിക്രമന്, സി. അജയകുമാര്‍, ജില്ലാ കമ്മിറ്റിയംഗം എസ്. കെ. പ്രീജ എന്നിവര്‍ പങ്കെടുത്തു.