വാർഡംഗത്തിന് മർദനം: കോൺഗ്രസ് പ്രതിഷേധിച്ചു
1483441
Sunday, December 1, 2024 1:18 AM IST
പാറശാല: ഗ്രാമപഞ്ചായത്തിലെ നെടുവാൻവിള വാര്‍ഡ് അംഗം വിനയനാഥിനെ പഞ്ചായത്ത് സെക്രട്ടറി മർദിച്ചുവെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നൽകിയ അപേക്ഷയുടെ തൽസ്ഥിതി ചോദിച്ചപ്പോൾ സെക്രട്ടറി ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
കോണ്‍ഗ്രസ് പാറശാല -പരശുവയ്ക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ധര്‍ണയും കെപിസിസി സെക്രട്ടറി ആർ. വത്സലന്‍ ഉദ്ഘാടനം ചെയ്തു. പാറശാല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെ.കെ. ജസ്റ്റിന്‍രാജ് അധ്യക്ഷത വഹിച്ചു. പാറശാല സുധാകരന്, അഡ്വ. ജോണ്‍, പരശുവയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് ലിജിത്ത്, പഞ്ചായത്ത് അംഗങ്ങളായ ലെല്‍വിന്‍ ജോയ,് സെദലി, തങ്കമണി, വിന്‍സര്‍, അനില്‍, ലെസ്റ്റിന് രാജ,് സതീഷ,് ആരീഫ് ഖാന് തുടങ്ങിയവര്‍ സംസാരിച്ചു.