പെരുമരംവീണു മേൽക്കൂര തകർന്നു
1483440
Sunday, December 1, 2024 1:18 AM IST
വിഴിഞ്ഞം: അയൽവാസിയുടെ പുരയിടത്തിൽനിന്ന കൂറ്റൻ പെരുമരം ഒടിഞ്ഞുവീണു വീടിന്റെ മേൽക്കൂര തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു. മുറ്റത്തുനിന്ന ഭിന്നശേഷിക്കാരനായ 16കാരൻ ഓടി മാറിയതിനാൽ അപകടം ഒഴിവായി.
കോവളം കെഎസ് റോഡിൽ എജെ ഭവനിൽ ജസ്റ്റിൻ ജോണിന്റെ വീടിന ുമേലാണു മരം മുറിഞ്ഞ് വീണത്. മേൽക്കൂര തകർന്ന് ഷീറ്റുകളും മരക്കഷണങ്ങളും മുറിക്കുള്ളിലേക്കു പതിച്ചു. ഈ സമയം ജസ്റ്റിൻ ജോണും ഭാര്യയും മകളും മുറിക്കുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വിവരമറിഞ്ഞു വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ്കുമാർ ഫയർമാൻമാരായ ജിബിൻ സാം, എ.ആർ. രാജേഷ്, സജൻ രാജ്, സജികുമാർ, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം മരം മുറിച്ചുമാറ്റി. കേടുവന്ന മരം മുറിച്ചു മാറ്റണമെന്നു നേരത്തെ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ജസ്റ്റിൻ ജോൺ പറയുന്നു.