വികസന മുരടിപ്പിനെതിരെ പ്രതിഷേധകൂട്ടായ്മ നടത്തി
1483439
Sunday, December 1, 2024 1:18 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിന്റെ അഴിമതിക്കും സ്വജന പക്ഷപാതത്തിനും വികസന മുരടിപ്പിനുമെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആങ്കോട് രാജേഷ് അധ്യക്ഷതവഹിച്ചു. എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍, എ.ടി. ജോര്‍ജ്, കെപിസിസി സെക്രട്ടറി ആര്. വല്സലന്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയകുമാര്‍, ബി. നിര്‍മല, അമ്പലത്തറയില്‍ ഗോപകുമാര്‍, അജയകുമാര്‍, എം. വിജയകുമാര്‍ പ്രസന്നകുമാരി, ധന്യ പി. നായര്‍, അഡ്വ. അശോകന്, പഴമല മോഹനന്, തോട്ടവാരം ആനന്ദ്, പ്രീജകുമാരി എന്നിവര്‍ സംസാരിച്ചു.