ബൈക്കിലെത്തി മോഷണം: രണ്ടു യുവാക്കൾ പിടിയിൽ
1483438
Sunday, December 1, 2024 1:18 AM IST
വിഴിഞ്ഞം: മോഷ്ടിച്ച ബൈക്കിലെത്തി പട്രോൾ പമ്പ് ജീവനക്കാരന്റെ 20,000 രൂപയുടെ ബാഗുമായി കടന്ന രണ്ടു യുവാക്കൾ പൂവാർ പോലീസിന്റെ കസ്റ്റഡിയിൽ. ചെങ്കൽ മര്യാപുരം പുളിയാറ പുത്തൻവീട്ടിൽ നന്ദു (28), അയൽവാസിയും സുഹൃത്തുമായ മര്യാപുരം പുളിയാറ വിജയാ ബംഗ്ലാവിൽ ബിപിജിത്ത് (22) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ 28ന് പുലർച്ചെ അഞ്ചോടെ പൂവാർ ഭാസുരം പെട്രോൾ പമ്പിലായിരുന്നു സംഭവം. നെയ്യാറ്റിൻകര ആശുപത്രിക്കു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച സംഘം പെട്രോൾ നിറയ്ക്കാനെന്ന വ്യാജേനയാണു പമ്പിൽ എത്തിയത്. ജീവനക്കാരന്റെ പണമടങ്ങിയ ബാഗ് ശ്രദ്ധയിൽപ്പെട്ട സംഘം അതുമായി കടക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. സിസിടിവിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.