ആറുവയസുകാരിക്കു നായയുടെ കടിയേറ്റു
1483437
Sunday, December 1, 2024 1:18 AM IST
പാലോട്: ആറു വയസുകാരിയെ നായ കടിച്ചു. പാണ്ടിയൻപാറ ഗ്രീൻവാലി നഗർ ശ്രീലകത്തിൽ ശ്രീജിത്തിന്റെ മകൾ ഇഷിക (6)യെയാണ് നായ ആക്രമിച്ചത്. ഈ പ്രദേശങ്ങളിലെ മറ്റു നായ്ക്കളേയും ആക്രമിച്ചിട്ടുണ്ട്. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഇഷയെ വീട്ടിൽ കയറിയാണ് നായ കടിച്ചത്. ഇഷ യുകെജി വിദ്യാർഥിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നന്ദിയോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി നാലുപേർക്ക് നായയുടെ കടിയേറ്റിരുന്നു.