പോക്സോ കേസ്: പ്രതിക്ക് 78 വര്‍ഷം കഠിനതടവ് ശിക്ഷ
1483436
Sunday, December 1, 2024 1:18 AM IST
പാറശാല: പ്രായപൂര്‍ത്തിയാകാത്ത ഒന്‍പതു വയസുകാരിയെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്ത കേ സിലെ പ്രതിക്ക് 78 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി എണ്‍പത്തി ഏഴായിരം രൂപ പിഴയും ശിക്ഷ. നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജി കെ. പ്രസന്ന യാണ് പ്രതി സുധാകര (64) നെ ശിക്ഷിച്ചത്.
2023-ല്‍ ബാലരാമപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. ബാലരാമപുരം പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്മാരായ പി. അജിത്ത് കുമാര്‍, അജി, ചന്ദ്രന് നായര്‍, ശ്രീകാന്ത് മിശ്ര എന്നിവരാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കുട്ടിയുടെയും രക്ഷകര്‍ത്താക്കളുടെയും മൊഴിയും അന്വേഷണ മികവും ഡിജിറ്റല്‍ തെളിവുകളും കേസിന് നിര്‍ണായകമായി.
പോക്സോ കേസിലെ നിയമപ്രകാരവും ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 18 സാക്ഷികളെയും 29 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളറട കെ.എല്‍, സന്തോഷ് കുമാര്‍ ഹാജരായി. ലൈസന് ഓഫീസര്‍മാരായി ശ്യാമള ദേവി, ജനീഷ് എന്നിവരും പങ്കെടുത്തു.