ആർ. അച്യുതൻ നായരെ ആദരിച്ചു
1483434
Sunday, December 1, 2024 1:18 AM IST
നെടുമങ്ങാട്: ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരൻ നെടുമങ്ങാട് ആർ. അച്ചുതൻ നായരെ അദ്ദേഹത്തിന്റെ വസതിയിൽ പോയി നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിലിനു വേണ്ടി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു ആദരവ് നൽകി.
ജില്ലാ സെക്രട്ടറി പേരയം ശശി, താലൂക്ക് സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി മുരുകൻ കാച്ചാണി, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. രാജേന്ദ്രൻ, വി.പി. സജികുമാർ, കവി വെളിയന്നൂർ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.