വഴിയിടം സമുച്ചയം ഉദ്ഘാടനം
1483433
Sunday, December 1, 2024 1:18 AM IST
പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്സ്റ്റേഷന് കോമ്പൗണ്ടില്‍ ടോയ്ലെറ്റ് സമുച്ചയത്തിന്റെ-വഴിയിടം-ഉദ്ഘാടനം മേയര്‍ ആര്യ രാജേന്ദ്രന് നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ അനുകുമാരി മുഖ്യാതിഥിയായിരുന്നു. ഇരുനിലകളിലായുള്ള സമുച്ചയത്തില്‍ കഫറ്റീരിയ, അടുക്കള, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വികലാംഗര്‍ക്കുമുള്ള ടോയ്ലെറ്റുകള്, വിശ്രമസ്ഥലം, മുലയൂട്ടല്‍ കേന്ദ്രം, നാപ്കിന് വെന്‍ഡിംഗ് സൗകര്യം എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. മരാമത്തുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് മേടയില്‍ വിക്രമന് അധ്യക്ഷത വഹിച്ചു.