മങ്ങാട്ടുകോണം സെന്റ് തോമസ് പബ്ലിക് സ്കൂള്‍ വാര്‍ഷികം
1483432
Sunday, December 1, 2024 1:18 AM IST
മങ്ങാട്ടുകോണം: സെന്റ് തോമസ് പബ്ലിക് സ്കൂളിന്റെ 12-ാം വാർഷികാഘോഷം ഫയര്‍ ആൻഡ് റെസ്ക്യൂ ഫോഴ്സ് മേധാവി കെ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ലെനു എലിസബത്ത് തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഹെഡ്ഗേള്‍ നേഹ എല്‍സ തോമസ്, അസിസ്റ്റന്റ് ഹെഡ് ബോയ് റോബിന് തോമസ് ഏബ്രഹാം, മാര്‍ത്തോമ്മാ ചര്‍ച്ച് എഡ്യൂക്കേഷണല്‍ സൊസൈറ്റി സ്രെകട്ടറി ഡോ. രാജന് വര്‍ഗീസ്, ട്രഷറര്‍ ജോര്‍ജ് ജോസഫ്, സ്കൂള്‍ ചാപ്ലെയിൻ ഫാ. മാത്യു കെ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.