ഒപിയിൽ ജീവനക്കാരില്ല; കോൺഗ്രസ് പ്രതിഷേധിച്ചു
1483431
Sunday, December 1, 2024 1:17 AM IST
വെഞ്ഞാറമൂട്: ജീവനക്കാരുടെ അഭാവത്തിൽ പുല്ലമ്പാറ പി എച്ച് സിയിൽ ഒപി വിഭാഗത്തിന് അവധി നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തേമ്പാംമൂട് - പുല്ലമ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പിഎച്ച്സിക്കു മുന്നിൽ ധർണ്ണ നടത്തി. ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ഷാനവാസ് ആനക്കുഴി, ജി. പുരുഷോത്തമൻ നായർ, ബിനു എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം പ്രസിഡന്റുമാരായ എം.എ. ജഗ്ഫർ ഖാൻ, എം.മിനി, പഞ്ചായത്ത് അംഗങ്ങളായ ഷാജി പേരുമല, നസീർ അബൂബക്കർ, റാണി സുനിൽ, കെ. രമേശൻ നായർ , അഡ്വ. രാധാകൃഷ്ണൻ നായർ, രജിത്, തേമ്പാമൂട്, ജയകുമാരി, എന്നിവർ നേതൃത്വം നൽകി. രാവിലെ ഒന്പതിന് ആരംഭിച്ച ധർണ മെഡിക്കൽ ഓഫീസർ സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ അവസാനിപ്പിച്ചു.