എലിപ്പനി: ശ്രീകാര്യത്ത് യുവാവ് മരിച്ചു
1478585
Tuesday, November 12, 2024 10:12 PM IST
ശ്രീകാര്യം: എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ അജയ്ഉജിർ (22) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പാങ്ങപ്പാറയിൽ നിന്നുള്ള ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്ത് പരിശോധന നടത്തി. തൊഴിലാളികളായ രണ്ടുപേർ കൂടി പനിബാധിച്ച് ചികിത്സയിലാണ്.