ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ സൂചനാസമരം നടത്തി
1478463
Tuesday, November 12, 2024 6:42 AM IST
തിരുവനന്തപുരം: സർക്കാർ സർവീസിലെ താത്കലിക ജോലികളിൽനിന്നും പിരിച്ചുവിട്ട ഭിന്നശേഷിക്കാർക്കു സ്ഥിരനിയമനം നൽകണമെന്നാവശ്യപ്പെട്ടു ഭിന്നശേഷിക്കാരുടെ കൂട്ടായ്മ സെക്രട്ടേറിയറ്റിനു മുന്നിൽ സൂചന സമരം നടത്തി.
സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. താൽക്കാലിക ജോലി ചെയ് തവർക്ക് പല രീതിയിലും സ്ഥിരനിയമനം നൽകിവരുന്ന സർക്കാർ ഭിന്നശേഷിക്കാരെ മാത്രം അവഗണിക്കുകയാണെന്നു ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ടിബിഎസ്കെയുടെ ജനറൽ സെക്രട്ടറി ടി. ബിനു പറഞ്ഞു. 1981 അന്താരാഷ്ട്ര വികലാംഗ വർഷം പ്രമാണിച്ചു കലണ്ടർ വർഷത്തിൽ ഒരു ദിവസമെങ്കിലും എംപ്ലോയ്മെന്റ്് എക്സ് ചേഞ്ചുകൾ മുഖേന ജോലി നോക്കിയ എല്ലാ ഭിന്നശേഷി താൽക്കാലിക ജീവനക്കാരേയും 1982 ൽ സ്ഥിരപ്പെടുത്തി. തുടർന്നു 1984ലും 1994ലും സ്ഥിരപ്പെടുത്തി.
2013 ൽ 2003 വരെ താൽക്കാലിക ജോലി ചെയ്ത 2,677 ഭിന്നശേ ഷിക്കാരെ സൂപ്പൻ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തി. 2004 മുതൽ 2024 വരെ 20 വർഷക്കാലമായി താത്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ ഉണ്ടായില്ല.
ഒന്നാം പിണറായി സർക്കാരിനുമുന്നിൽ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പരിഗണിച്ചില്ല. ഈ സർക്കാരിന്റെ തുടക്കത്തിൽ തന്നെ 140 എംഎൽഎമാർക്കും, പാർട്ടി സംസ്ഥാന സെക്രട്ടറിമാർക്കും മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാർക്കും, ജില്ലാ കളക്ടർമാർക്കും, ചീഫ് സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, ഭിന്നശേഷി കമ്മീഷണർ തുടങ്ങിയവർക്കെല്ലാം നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെയും ഒരു തീരുമാ നവും ഉണ്ടായില്ല.
ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് എം.കെ. ബാബുരാജ്, ട്രഷറർ എസ്. സന്തോഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.