ഫുട്പാത്തിൽ വാഹന അപകടത്തിനിരയായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം
1478459
Tuesday, November 12, 2024 6:42 AM IST
തിരുവനന്തപുരം: ഫുട്പാത്തിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയെ കാറിടിച്ചു നട്ടെല്ലിനു പരിക്കേൽപ്പിച്ച സംഭവത്തിൽ 92 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യുണൽ ജഡ്ജി ആജ് സുദർശൻ വിധിച്ചു. 2017-ൽ കാട്ടായിക്കോണം ഉദയപുരം ജംഗ്ഷനു സമീപമാണ് അപകടം ഉണ്ടായത്. കാട്ടായിക്കോണം ഉദയപുരം വിളയിൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ ശോഭിക(37)യ്ക്കാണു പരിക്കേറ്റത്. അമിതവേഗത്തിൽവന്ന ഒരു കാർ ശോഭികയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ശോഭിക തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സച്ചെങ്കിലും പൂർണമായി കിടപ്പിലായി അപകടത്തിൽ പരിക്കേറ്റു കിടപ്പിലാവുന്നവർക്കു ലഭിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന നഷ്ടപരിഹാരതുകയാണ് ഇത്.