ബൈക്കിടിച്ച് റോഡില്‍ വീണ സ്കൂട്ടര്‍ യാത്രികൻ ബസ് കയറി മരിച്ചു
1466829
Tuesday, November 5, 2024 10:14 PM IST
നേമം: ബൈക്കിടിച്ച് റോഡില്‍ വീണ സ്കൂട്ടര്‍ യാത്രികനായ ചുമട്ടുതൊഴിലാളി ബസ് കയറി മരിച്ചു. നേമം വെള്ളായണി വട്ടവിള വീട്ടില്‍ ബഷീറിന്റെയും മാജിദയുടെയും മകന് ഷിബു (35) ആണ് മരിച്ചത്. ചാല കൊത്തുവാള്‍ സ്ട്രീറ്റിൽ ചുമട്ടുതൊഴിലാളിയായിരുന്നു.
കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോട് ജംഗ്ഷനില്‍ ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയായിരുന്നു സംഭവം.
കരമന ഭാഗത്ത് നിന്നും നേമം ഭാഗത്തേയ്ക്ക് വരികയായിരുന്ന ഷിബുവിന്റെ ബൈക്കില്‍ മറ്റൊരു ബൈക്ക് തട്ടിയതിനെ തുടര്‍ന്ന് റോഡിലേയ്ക്ക് തെറിച്ചുവീഴുകയും പിന്നാലെ വന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കയറുകയായിരുന്നു. കരമന പോലീസെത്തി മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യ: ലെഫ്ന. മകള്‍ : ആറുവയസുകാരി ഇബ.